Thursday, May 2, 2024
HomeUSAതിരിച്ചടിച്ചു നിക്കി ഹേലി: ഡോൺ ലെമണിന്റെ മനോനില പരിശോധിക്കണം

തിരിച്ചടിച്ചു നിക്കി ഹേലി: ഡോൺ ലെമണിന്റെ മനോനില പരിശോധിക്കണം

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി തന്നെ ആക്ഷേപിച്ച സി എൻ എൻ ആങ്കർ ഡോൺ ലെമണിനെതിരെ തിരിച്ചടിച്ചു. ഹേലിക്കു മികവില്ലെന്നു ആക്ഷേപിച്ച ലെമൺ പിന്നീട് മാപ്പു ചോദിച്ചെങ്കിലും അയാൾ എല്ലാ സ്ത്രീകൾക്കും ആക്ഷേപകരമായ അഭിപ്രായം പറഞ്ഞുവെന്നതു വാസ്തവമാണെന്നു ഹേലി ചൂണ്ടിക്കാട്ടി.

അയാളെ മാനസിക പരിശോധനയ്ക്കു വിധേയനാക്കണമെന്നു ഹേലി നിർദേശിച്ചു. “ലിംഗവാദികളും മധ്യവയസ്കരുമായ സി എൻ എൻ  ആങ്കർമാരെ മാനസിക പരിശോധനയ്ക്കു വിടണമെന്നു ഞാൻ പറഞ്ഞില്ല. പക്ഷെ അതു തന്നെയാവാം അയാൾ തെളിയിച്ചത്.”

75 കഴിഞ്ഞ പ്രസിഡന്റ് സ്‌ഥാനാർഥികൾക്കു മാനസിക പരിശോധന ആവശ്യമാണെന്ന ഹേലിയുടെ (51) അഭിപ്രായത്തെ കുറിച്ചുള്ള ചർച്ചയിലാണ് ലെമൺ (58) വിവാദ അഭിപ്രായങ്ങൾ പറഞ്ഞത്. സ്ത്രീകൾ മികവ് നേടുന്നത് ഏതു പ്രായത്തിലാണ് എന്നതിനെ കുറിച്ച് ലെമൺ പറഞ്ഞ അഭിപ്രായങ്ങൾ സ്ത്രീകളെയാകെ ചൊടിപ്പിക്കുന്നതുമായി.

ലിബറൽ പക്ഷത്തിന്റെ തലച്ചോറിൽ താൻ പൊട്ടിത്തെറിച്ചെന്നു ഹേലി പറഞ്ഞു. അവർക്കു ഞാനൊരു ന്യൂനപക്ഷ യാഥാസ്ഥിതിക സ്ത്രീയാണ് എന്നത് സഹിക്കുന്നില്ല. ഞാൻ സ്വാതന്ത്രരുടെ വോട്ട് പിടിക്കും, നഗരപ്രാന്തങ്ങളിലെ സ്ത്രീകളുടെ വോട്ട് നേടും, ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടും. അതൊന്നും അവർക്കു സഹിക്കുന്നില്ല.”

ലെമൺ നടത്തിയതു പോലുള്ള ആക്രമണങ്ങൾ പുത്തരിയല്ലെന്നു ഹേലി പറഞ്ഞു. “ഇന്നലെ ഡോൺ ലെമൺ. നേരത്തെ ഹൂപ്പി ഗോൾഡ്ബർഗ്. നാളെ മറ്റൊരാൾ ഉണ്ടാവും.”

സ്ത്രീകളോടാണ് ഏറ്റവും അടുപ്പമെന്നു   പറഞ്ഞു ഡോൺ ലെമൺ മാപ്പു ചോദിച്ചു 

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ പ്രവേശിച്ച ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലിയെ ആക്രമിക്കുന്നതിനിടയിൽ സ്ത്രീകളെയും അധിക്ഷേപിച്ച സി എൻ എൻ ആങ്കർ ഡോൺ ലെമൺ പറയുന്നത് അദ്ദേഹത്തിന് ഏറ്റവും അടുപ്പം സ്ത്രീകളോടാണെന്നാണ്. സഹപ്രവർത്തകരായ സ്ത്രീകളോട് മാപ്പു ചോദിച്ച ലെമൺ സി എൻ എൻ മേധാവി ക്രിസ് ലിറ്റിന്റെ ശകാരവും ഏറ്റു വാങ്ങി.

ഹേലി 51 വയസിൽ മികവിലല്ല എന്നു പറഞ്ഞ ലെമൺ സ്ത്രീകൾ മികച്ച നിലയിൽ എത്തുന്ന പ്രായം 20 മുതൽ 30 വരെയും ചിലപ്പോൾ 40 ലും എന്നു പറഞ്ഞു. അതു സമർഥിക്കാൻ ഗൂഗിളിനെ കൂട്ടു പിടിക്കയും ചെയ്തു.

പിന്നീട് മാപ്പു ചോദിച്ചപ്പോൾ നൽകിയ വിശദീകരണം ഇങ്ങിനെയെന്നു ന്യൂ യോർക്ക് പോസ്റ്റ് പറയുന്നു: “ഈ സ്ഥാപനത്തിൽ എനിക്ക് ഏറ്റവും അടുപ്പമുള്ളത് സ്ത്രീകളോടാണ്. ഞാൻ ഇവിടെ ആദ്യം ഉപദേശങ്ങൾ ചോദിക്കുന്നതും അവരോടാണ്. എനിക്ക് ഏറ്റവും അടുപ്പമുള്ളതു എന്റെ അമ്മയോടാണ്.

വെള്ളിയാഴ്ച ക്രിസ് ലിറ്റിന്റെ മുന്നിൽ സഹപ്രവർത്തകരോട് ലെമൺ വിശദീകരണം നൽകി. ക്രിസ് ലിറ്റ് പറഞ്ഞു: “ഞാൻ നിരാശനാണ്. സ്ഥാപനത്തിൽ പലരിൽ നിന്നായി നേരിട്ടും അല്ലാതെയും ഞാൻ പരാതികൾ കേട്ടു. നിങ്ങൾക്കു പറയാനുള്ളതും ഞാൻ കേൾക്കാം.”

പിന്നെ മറ്റുള്ളവരോടായി അദ്ദേഹം പറഞ്ഞു: “ഞാനും ഡോണും സംസാരിച്ചു. ഞാൻ നിരാശനാണെന്നു അദ്ദേഹത്തിന് അറിയാം. അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങൾ കൂടെ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട രണ്ടു വനിതകൾക്ക് അസ്വസ്ഥത ഉളവാക്കുന്നതും അസ്വീകാര്യവും അന്യായവുമാണ്. ചുരുക്കത്തിൽ ഈ സ്ഥാപനത്തിന്റെ മഹത്തായ ജോലികൾക്കു കളങ്കമാവുന്നതു അത്.”

നിക്കി ഹേലിയെ കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയി എന്നു ലെമൺ സമ്മതിക്കുന്നു. “സ്ത്രീ ആയാലും പുരുഷൻ ആയാലും അവരുടെ ലക്ഷ്യങ്ങൾക്ക് പ്രായം തടസമാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. നിക്കി ഹേലിയോടാണ് ഞാൻ പറഞ്ഞത്, എന്റെ സഹപ്രവർത്തകരോടല്ല.

“ഞാൻ ഖേദിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, മാപ്പ്.”

Nikki Haley strikes back at Don Lemon

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular