Friday, May 10, 2024
HomeKeralaആര്‍എസ്്എസ് പിടിമുറുക്കി സുരേന്ദ്രന്‍ മാറില്ല ജില്ല പ്രസിഡന്റുമാര്‍ തെറിച്ചു

ആര്‍എസ്്എസ് പിടിമുറുക്കി സുരേന്ദ്രന്‍ മാറില്ല ജില്ല പ്രസിഡന്റുമാര്‍ തെറിച്ചു

കെ. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്നും തെറിക്കുമെന്നു സ്വപ്‌നം കണ്ടവരുടെ  ഗതിക്കേട്. സുരേന്ദ്രന്‍ സ്ഥാനം ഉറപ്പിച്ചു. ആര്‍എസ്എസ് പിടിമുറുക്കിയപ്പോള്‍ അഞ്ച് ജില്ലാ പ്രസിഡന്റ്ുമാര്‍ തെറിച്ചു. അതില്‍  ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളും ഉള്‍പ്പെടുന്നു.

അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രചാരണങ്ങള്‍ നടക്കവേ പുതിയ മാറ്റങ്ങളോടെയുള്ള സംസ്ഥാന ഭാരവാഹി പട്ടിക കെ. സുരേന്ദ്രന്‍ തന്നെ പുറത്ത് വിട്ടു. അഞ്ച് ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്ത് വിട്ടത്.

അദ്ധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ല. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയില്‍ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചത്.

വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. എ.എന്‍. രാധാകൃഷ്?ണന്‍, ശോഭ സുരേന്ദ്രന്‍, ?ഡോ. കെ.എസ്?. രാധാകൃഷ്?ണന്‍, ഡോ. പ്രമീള, സി. സദാനന്ദന്‍ മാസ്റ്റര്‍, വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്?, എന്നിവരാണ്? മറ്റു വൈസ്? പ്രസിഡന്റുമാര്‍.കോണ്‍ഗ്രസില്‍ നിന്ന്? എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും?. നടന്‍ കൃഷ്?ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന ഓഫിസ്? സെക്രട്ടറിയെയും മാറ്റി. ജയരാജ്? കൈമളാണ്? പുതിയ ഓഫീസ്? സെക്രട്ടറി. മൂന്ന്? പുതിയ വക്?താക്കളും പട്ടികയില്‍ ഇടം നേടി.എം.ടി. രമേശ്?, അഡ്വ. ജോര്‍ജ്? കുര്യന്‍, സി. കൃഷ്?ണ കുമാര്‍, അഡ്വ. പി. സുധീര്‍, എം. ഗണേഷ്?, കെ. സുഭാഷ്? എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular