Tuesday, May 7, 2024
HomeKeralaകോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് അടുത്തത് ആരാ? ഉന്നതരെ കാത്ത് സിപിഎം

കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് അടുത്തത് ആരാ? ഉന്നതരെ കാത്ത് സിപിഎം

കോണ്‍ഗ്രസില്‍ നിന്ന് പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ കെ പി സി സി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡി സി സി പ്രസിഡന്റുമായ പി വി ബാലചന്ദ്രനാണ് പാര്‍ട്ടി വിട്ടത്. ഇനി അടുത്തത് ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.  ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍മാര്‍ പലരും  പാര്‍ട്ടിയില്‍ നിന്നും പുറത്തു ചാടും എന്നാണ് അറിയുന്നത്. കെ എസ് യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചത്.

ഭാവിതീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സി പി എമ്മില്‍ ചേരും എന്നാണ് കരുതുന്നത്. സിപിഎം നേതൃത്വവുമായി ബാലചന്ദ്രന്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ബി ജെ പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും പിണറായി വിജയന്‍ മികച്ച നേതാവാണെന്നുമാണ് ബാലചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന കുറ്റപ്പെടുത്തല്‍.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular