Thursday, May 9, 2024
HomeKeralaജമാഅത്തെ ഇസ്ലാമി-ആര്‍എസ്‌എസ് ചര്‍ച്ചയില്‍ യുഡിഎഫിന് മൗനമെന്ന് റിയാസ്

ജമാഅത്തെ ഇസ്ലാമി-ആര്‍എസ്‌എസ് ചര്‍ച്ചയില്‍ യുഡിഎഫിന് മൗനമെന്ന് റിയാസ്

തിരുവനന്തപുരം : ജമാഅത്തെ ഇസ്ലാമി ആര്‍എസ്‌എസ് ചര്‍ച്ചയില്‍ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്.

ലീഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ചര്‍ച്ച ഗൗരവത്തില്‍ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെ.പി സി സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടര്‍ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ട്.

യു.ഡി എഫിലെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇത്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നല്‍കിയിട്ടില്ല. ജനങ്ങള്‍ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ കൂടിക്കാഴ്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും റിയാസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്‌എസ് – ജമാഅത്തെ ഇസ്ലാമി ചര്‍ച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, ആര്‍എസ്‌എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നല്‍കിയതെന്നും പിണറായി വിജയന്‍ ചോദിച്ചു.

സംഭാഷണങ്ങളിലൂടെ നവീകരിക്കാന്‍ കഴിയുന്ന സംഘടനയാണ് ആര്‍എസ്‌എസ് എന്നത് പുള്ളി പുലിയെ കുളിപ്പിച്ച്‌ പുള്ളിമാറ്റാന്‍ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചര്‍ച്ചയെന്ന് വ്യക്തമാണ്. വര്‍ഗീയതകള്‍ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular