Saturday, May 4, 2024
HomeKeralaവിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാന്‍: വി ഡി സതീശന്‍

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാന്‍: വി ഡി സതീശന്‍

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയില്‍ വായിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സിബിഐയും ഇഡിയും കൊള്ളരുതാത്തവര്‍ എങ്കില്‍ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശന്‍ ‘എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്’ എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലന്‍സ് അന്വേഷിക്കും. സിബിഐ വരാതിരിക്കാന്‍ ആണ് മനപ്പൂര്‍വ്വം വിജിലന്‍സിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറില്‍ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടി ആണ് ഈ കോഴ. ലൈഫ് മിഷനില്‍ കോഴ നടന്നു എന്ന് മുന്‍പ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ കോഴ ഇന്ത്യയില്‍ വേറെ വന്നിട്ടില്ല. എന്തിന് ബിഹാറില്‍ പോലും നടന്നിട്ടില്ല. ലൈഫ് മിഷന്‍ കോഴയില്‍ സര്‍ക്കാരിന് പങ്കില്ല എങ്കില്‍ എന്തുകൊണ്ട് സിബിഐയെ എതിര്‍ക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular