Saturday, May 4, 2024
HomeKerala16-കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

16-കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

മാവൂര്‍ : 16കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രന്‍ എന്ന 49-കാരനെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2019-ലെ പ്രളയകാലത്ത് സ്കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിച്ചത്. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട പ്രതി വിചാരണസമയത്ത് ഹാജരാകാതെ മുങ്ങുകയായിരുന്നു.
തുടര്‍ന്ന് പൂന്തോട്ട പണിക്കാരനായ ഇയാള്‍ മാനിപുരത്തെത്തിയതായി വിവരം കിട്ടിയ മാവൂര്‍ പൊലീസ് അവിടെയെത്തി പിടികൂടി. മാവൂര്‍ സി.ഐ കെ. വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular