Saturday, May 4, 2024
HomeKeralaവിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍

വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍

ടകര : മാഹിയില്‍ നിന്നും കടത്തിക്കൊണ്ടുവരുകയായിരുന്ന വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. കൊയിലാണ്ടി മുചുകുന്ന് സ്വദേശി രാജനെയാണ് (38) 7.5 ലിറ്റര്‍ മാഹി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ദേശീയ പാതയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്.

പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ കെ.എം. സോമസുന്ദരന്‍, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ കെ. ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. സിനീഷ്, എ. ശ്യാംരാജ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ബി. ബബിത തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular