Sunday, May 5, 2024
HomeIndiaരാജ്യത്ത് കോവിഡിനു സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകം; മുന്നറിയിപ്പ്

രാജ്യത്ത് കോവിഡിനു സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകം; മുന്നറിയിപ്പ്

രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിനു സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
ഡല്‍ഹിയിലാണു കൂടുതല്‍ പേരില്‍ പനി ബാധിച്ചിരിക്കുന്നത്. പലരിലും ശ്വസകോശ സംബന്ധമായ പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയും ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പകര്‍ച്ചപ്പനിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
എച്ച്‌3എന്‍2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാകുന്നതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷ മാലിന്യമാണ് പ്രധാന പ്രശ്നമെന്നാണ് നിഗമനം.

50 വയസ്സിനു മുകളിലുള്ളവരെയും 15 വയസ്സിനു താഴെയുള്ളവരെയുമാണു രോഗം കൂടുതലായി ബാധിക്കുന്നത്. ഒരാഴ്ച വരെ പനി നീളും; ചുമ അതിലധികവും. ഛര്‍ദി, മനംപുരട്ടല്‍, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.
കൈകലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങളില്‍ പോകുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരവേദനയും പനിയും ശക്തമാണെങ്കില്‍ പാരസെറ്റമോള്‍ കഴിക്കുക തുടങ്ങിയവയാണ് ഐസിഎംആര്‍ നല്‍കുന്ന നിര്‍ദേശം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular