Sunday, May 5, 2024
HomeIndiaഭൂമി കുംഭ കോണക്കേസ് : ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു

ഭൂമി കുംഭ കോണക്കേസ് : ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു

ഭൂമിക്ക് പകരം ജോലി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍.

കഴിഞ്ഞദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.

റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്ന കേസിലാണ് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി മകള്‍ മിസ ഭാരതി എന്നിവര്‍ ഉള്‍പ്പടെ 16 പേരാണ് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിപട്ടികയില്‍ ഉള്ളത്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നല്‍കിയ ജോലികള്‍ക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി സ്വീകരിച്ചു എന്നതാണ് 2022 മേയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആരോപിക്കുന്നത്.

2018 ല്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവ് ലഭിക്കാതത്തിന്റെ അടിസ്ഥാനത്തില്‍ 2021 അന്വേഷണം അവസാനിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും, റാബ്രി ദേവിക്കും എതിരെ ദില്ലി സിബിഐ കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 15ന് ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. അതേസമയം, ഈ വിഷയത്തില്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular