Wednesday, May 8, 2024
HomeIndiaത്രിപുരയില്‍ നിയമവാഴ്‌ച സമ്ബൂര്‍ണമായി തകര്‍ന്നു: ബിജെപി അക്രമത്തിന്‌ പൊലീസ്‌ പിന്തുണ: എളമരം കരീം

ത്രിപുരയില്‍ നിയമവാഴ്‌ച സമ്ബൂര്‍ണമായി തകര്‍ന്നു: ബിജെപി അക്രമത്തിന്‌ പൊലീസ്‌ പിന്തുണ: എളമരം കരീം

ന്യൂഡല്‍ഹി ത്രിപുരയില്‍ നിയമവാഴ്ച സമ്ബൂര്‍ണമായി തകര്‍ന്ന സാഹചര്യമാണുള്ളതെന്ന് എളമരം കരീം എംപി. ജനങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്.

ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസ് നിഷ്ക്രിയമാണ്. ആക്രമണത്തിന് ഇരയായവരുടെ പേരിലാണ് കേസുകള്‍ എടുക്കുന്നത്. പരാതി കൊടുക്കാന്‍ എത്തുന്നവരെ പിന്തിരിപ്പിക്കുന്നു. ജനങ്ങള്‍ വീടുകള്‍ വിട്ട് ദുരെ സ്ഥലങ്ങളിലേക്ക് മാറിപ്പോയി. അക്രമം തുടരുമ്ബോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. ജനങ്ങളുടെ പൗരാവകാശം അടിച്ചമര്‍ത്തുന്ന നിലപാട് അപകടകരമായ നീക്കത്തിന്റെ സൂചനയാണ്. ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഈ മാതൃകയിലുള്ള അക്രമങ്ങള്‍ കാണാറുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത്തരം ആക്രമണങ്ങള്‍ സ്ഥിരമാണ്. ഇത് ത്രിപുരയില്‍ മാത്രമല്ല.

പൊലീസിന്റെ നിലപാട് ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതാണ്. എംപിമാരുടെ സംഘത്തെ ആക്രമിക്കാന്‍ വന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് പിന്തിരിപ്പിച്ചില്ല. ആര്‍എസ്‌എസ് ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് പ്രയാസപ്പെട്ടാണ് എംപിമാരുടെ സംഘം പുറത്തുകടന്നത്. വളരെ തണുത്ത പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആവശ്യമായ നടപടികള്‍ സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട് – എളമരം കരീം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular