Thursday, May 9, 2024
HomeIndiaസ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു

സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു

സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു.

ഇന്ത്യന്‍ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവര്‍ഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.

1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ സ്വവര്‍ഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവര്‍ഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവര്‍ഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular