Wednesday, May 8, 2024
HomeIndiaബെംഗളൂരു- മൈസൂര്‍ അതിവേഗ പാത നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി ; മണ്ഡ്യയിലെ റോഡ് ഷോയിലും പങ്കെടുത്തു

ബെംഗളൂരു- മൈസൂര്‍ അതിവേഗ പാത നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി ; മണ്ഡ്യയിലെ റോഡ് ഷോയിലും പങ്കെടുത്തു

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ പൊതു റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി. ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത നാടിന് സമര്‍പ്പിച്ചു.

8,840 കോടി രൂപ മുതല്‍ മുടക്കിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയാണ് വികസിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരിനുമിടയിലുള്ള യാത്രാ ദൈര്‍ഘ്യം മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി ചുരുങ്ങും.

മേഖലയിലെ സാമൂഹിക സാമ്ബത്തിക വികസനത്തിന് പാത ഉത്തേജനം നല്‍കും. ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത വരുന്നതോടെ യാത്ര ഒരു മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതാമന്ത്രി നിധിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

ദേശീയ പാത ഉദ്ഘാടനത്തിന് ശേഷം മണ്ഡ്യയിലെ പൊതു പരിപാടിയിലും റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുത്തു. കൂടാതെ, 16,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular