Sunday, May 5, 2024
HomeUSAബാങ്ക് തകർച്ചയിൽ വീണ സമ്പന്നരെ രക്ഷിക്കാൻ ബൈഡൻ ശ്രമിച്ചെന്നു ഹേലി

ബാങ്ക് തകർച്ചയിൽ വീണ സമ്പന്നരെ രക്ഷിക്കാൻ ബൈഡൻ ശ്രമിച്ചെന്നു ഹേലി

സിലിക്കൺ വാലി ബാങ്ക് തകർന്നതിനെ തുടർന്നു സമ്പന്നരായ ഉപയോക്താക്കളെ രക്ഷിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ശ്രമം നടത്തിയെന്നു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി ആരോപിച്ചു. നികുതിദായകരാണ് ഈ വേർപാടിൽ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വരികയെന്ന് അവർ പറഞ്ഞു.

ബാങ്കുകളെ രക്ഷപ്പെടുത്താനല്ല ശ്രമിക്കുന്നതെന്നു ബൈഡൻ പറയുന്നതു സത്യമല്ലെന്നു ഹേലി ആരോപിച്ചു. ആരോഗ്യമുള്ള ബാങ്കുകളിലെ നിക്ഷേപകർ സിലിക്കൺ വാലി ബാങ്കിന്റെ ദുർഭരണത്തിനു പിഴ നൽകുകയാണ്.

“സിലിക്കൺ വാലി ബാങ്കിന്റെ ആസ്തികൾ വിറ്റു വേണം നിക്ഷേപകരുടെ പണം നൽകാൻ, അല്ലാതെ നികുതിദായകരുടെ പണം കൊണ്ടല്ല.”

ട്രംപ് പ്രതിയാവുന്നു 

സിലിക്കൺ വാലി ബാങ്കിന്റെയും സിഗ്നേച്ചർ ബാങ്കിന്റെയും പതനത്തിനു കാരണമായത് 2018 ൽ ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന ഒരു ചട്ടമാണെന്നു ഡമോക്രാറ്റുകൾ ആരോപിച്ചു. ബൈഡന്റെ തെറ്റായ നയങ്ങളാണ് ഈ പതനത്തിനു കാരണമെന്ന ട്രംപിന്റെ പ്രസ്താവനയെ തുടർന്നാണ് ഈ പ്രതികരണം ഉണ്ടായത്.

മാസച്യുസെറ്സ് സെനറ്റർ എലിസബത്ത് വാറൻ ‘ന്യൂ യോർക്ക് ടൈംസ്’ പത്രത്തിൽ എഴുതി: “കോൺഗ്രസും വൈറ്റ് ഹൗസും ട്രംപ് കാലഘട്ടത്തിലെ അപകടം നിറഞ്ഞ ബാങ്കിംഗ് ചട്ടങ്ങൾ ഉടൻ നീക്കം ചെയ്യണം. എസ് വി ബി പോലുള്ള ബാങ്കുകളെ ക്ഷയിപ്പിച്ചത് ആ ചട്ടങ്ങളാണ്.”

വോൾ സ്ട്രീറ്റിനു വഴങ്ങി അന്നത്തെ കോൺഗ്രസ് ബാങ്കിംഗ് നിയമങ്ങളിൽ അയവ് വരുത്തിയതാണ് കെണി ആയതെന്നു റെപ്. കേറ്റി പോർട്ടർ (ഡെമോക്രാറ്റ്, കലിഫോണിയ) പറയുന്നു. ട്രംപ് ഒപ്പു വച്ച ആ ചട്ടങ്ങൾ തിരുത്താൻ താൻ മുൻകൈയെടുക്കും.

ഒബാമയുടെ ഭരണകാലത്തു എസ് വി ബിയും സിഗ്നേച്ചറും പോലുള്ള ബാങ്കുകൾക്ക് കർശന ചട്ടങ്ങൾ കൊണ്ടുവന്നുവെന്നു അന്നു വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡൻ പറയുന്നു. 2008 ൽ ഉണ്ടായ പ്രതിസന്ധി ആവർത്തിക്കാതിരിക്കാൻ ആയിരുന്നു അത്. “നിർഭാഗ്യമെന്നു പറയട്ടെ, അടുത്ത ഭരണകൂടം ആ ചട്ടങ്ങൾ എടുത്തുകളഞ്ഞു.”

Nikki Haley accuses Biden of bailout of the rich

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular