Monday, May 6, 2024
HomeIndiaസ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബാലവകാശ കമ്മീഷന്‍: സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബാലവകാശ കമ്മീഷന്‍: സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

രാജ്യത്ത് സ്വവര്‍ഗ വിവാഹത്തെ പിന്തുണ ഡല്‍ഹി ബാലാവകാശ കമ്മീഷന്‍. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്നാണ് ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നത്.

ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സ്വവര്‍ഗ വിവാഹങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതത്തെ സംബന്ധിച്ച്‌ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സ്വവര്‍ഗ കുടുംബങ്ങളില്‍ വളര്‍ത്തപ്പെടുന്ന കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ അവകാശപ്പെടുന്നുണ്ട്. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഏപ്രില്‍ 18-നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. നിലവില്‍, അമ്ബതോളം രാജ്യങ്ങളില്‍ സ്വവര്‍ഗ ദമ്ബതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുവാദമുണ്ട്.

ഇക്കാര്യവും ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ ഹര്‍ജിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 15 വര്‍ഷത്തെ പാരമ്ബര്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular