Saturday, May 4, 2024
HomeKeralaഫണ്ട് തട്ടിപ്പ് കേസ് : വെള്ളാപ്പള്ളി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

ഫണ്ട് തട്ടിപ്പ് കേസ് : വെള്ളാപ്പള്ളി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

എസ്എന്‍ കോളേജ് ജൂബിലി പണ്ട് തിരിമറി കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വെള്ളാപ്പള്ളി നടേശന്‍. കേസില്‍ തുടരന്വേഷണം റദ്ദ് ചെയ്ത് വിചാരണ ആരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കുന്നത്.

കേസില്‍ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടല്‍ നടത്തി. തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും.

കേസില്‍ ഇതുവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിട്ടില്ല. സുപ്രീം കോടതി അപ്പീല്‍ തള്ളിയാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കും.

vellappally new 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular