Saturday, May 4, 2024
HomeUSAഡെമോക്രാറ്റിക് നാഷനൽ കൺവെൻഷൻ അടുത്ത ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടത്തും

ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷൻ അടുത്ത ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടത്തും

2024 ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷൻ ഇല്ലിനോയിൽ നടത്തും. ഷിക്കാഗോയിലെ യുണൈറ്റഡ് സെന്ററിൽ അടുത്ത വർഷം ഓഗസ്റ്റ് 19 മുതൽ 22 വരെയായിരിക്കും പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കുന്ന സമ്മേളനം.

റിപ്പബ്ലിക്കൻ  നാഷനൽ കൺവെൻഷൻ ജൂലൈ 15 മുതൽ 18 വരെ വിസ്കോൺസിനിൽ മിൽവോക്കിയിൽ ആണ് നടത്തുക.

ഡെമോക്രാറ്റിക് സ്ഥാനാർഥിയായി പ്രസിഡന്റ് ജോ ബൈഡൻ (80) ഒന്നു കൂടി മത്സരിക്കാൻ ഉദ്ദേശിക്കുന്നു എന്നാണ് സൂചന. അദ്ദേഹം പക്ഷെ മത്സരം പ്രഖ്യാപിച്ചില്ല. നിലവിലുള്ള പ്രസിഡന്റ് മത്സരിച്ചാൽ എതിർപ്പുണ്ടാവാറില്ല.

അന്തരിച്ച മുൻ അറ്റോണി ജനറൽ റോബർട്ട് കെന്നഡിയുടെ പുത്രൻ റോബർട്ട് കെന്നഡി ജൂനിയർ ഡെമോക്രാറ്റിക് മത്സരത്തിലുണ്ട്. മറ്റാരും രംഗപ്രവേശം ചെയ്തിട്ടില്ല. ബൈഡൻ പ്രായാധിക്യം കൊണ്ടു വിരമിക്കാൻ തീരുമാനിച്ചാൽ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരിക്കും മുൻനിര സ്ഥാനാർഥി.

റിപ്പബ്ലിക്കൻ നിരയിൽ ഡൊണാൾഡ് ട്രംപ് തന്നെയാണ് മുന്നിൽ നില്കുന്നത്. മുൻ സൗത്ത് കരളിന ഗവർണർ നിക്കി ഹെയ്‌ലി, സംരംഭകൻ വിവേക് രാമസ്വാമി എന്നീ ഇന്ത്യൻ അമേരിക്കൻ പൗരന്മാരും രംഗത്തുണ്ട്. ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ഇറങ്ങും എന്നാണ് പ്രതീക്ഷ.

Democrats pick Chicago for national convention

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular