Friday, May 3, 2024
HomeIndiaവിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം: വൈ.എസ്. ഭാസ്കര്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം: വൈ.എസ്. ഭാസ്കര്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ വൈ.എസ്. ഭാസ്കര്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

മുന്‍ എം.പിയും മന്ത്രിയുമായിരുന്ന വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അന്തരിച്ച ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും ജഗന്‍ മോഹന്റെ അമ്മാവനുമാണ് വിവേകാനന്ദ റെഡ്ഡി. 2019 മാര്‍ച്ച്‌ 15-നാണ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങള്‍ തുടക്കംമുതലേ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) ആണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് 2020 ജൂലൈയില്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ബന്ധുക്കളായ വൈ.എസ്. അവിനാശ് റെഡ്ഡിക്കും പിതാവ് വൈ.എസ്. ഭാസ്‌കര്‍ റെഡ്ഡിക്കും മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular