Friday, May 10, 2024
HomeGulfകടലില്‍ കണാതായ സ്വദേശി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി

കടലില്‍ കണാതായ സ്വദേശി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്കത്ത് : തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കടലില്‍ കണാതായ സ്വദേശി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം തിങ്കളാഴ്ച ജഅലന്‍ ബാനി ബു അലി വിലായത്തിലെ ഖുവൈമ മേഖലയുടെ തീരത്തുനിന്നാണ് അദ്‌നാന്‍ അല്‍ സറായിയുടെ (22) മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോയതായിരുന്നു ഇദ്ദേഹം.

കാണാതായ ആള്‍ക്കുവേണ്ടി റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്റെ ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ റോയല്‍ ഒമാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ടെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular