Saturday, May 4, 2024
HomeIndiaകോടതി വിധി വരാനിരിക്കുന്നു: ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍ 15-20 ദിവസത്തിനുള്ളില്‍ വീഴുമെന്ന് റാവത്ത്

കോടതി വിധി വരാനിരിക്കുന്നു: ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍ 15-20 ദിവസത്തിനുള്ളില്‍ വീഴുമെന്ന് റാവത്ത്

കനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ മരണ വാറണ്ട് പുറപ്പെടുവിച്ച്‌ കഴിഞ്ഞെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് (യുബിടി)സഞ്ജയ് റാവത്ത്.

ബി ജെ പി-ഷിന്‍ഡെ സര്‍ക്കാര്‍ 15-20 ദിവസത്തിനുള്ളില്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. റാവത്തിന്റെ അവകാശ വാദത്തിന് മറുപടിയുമായി ഷിന്‍ഡെ വിഭാഗവും രംഗത്ത് വന്നു. റാവുത്തിനെ “വ്യാജ ജ്യോതിഷി” എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേനയില്‍ (യുബിടി) ഇത്തരം പ്രവചനങ്ങള്‍ നടത്തുന്ന നിരവധി നേതാക്കള്‍ ഉണ്ടെന്നും ഷിന്‍ഡെ വിഭാഗം പറഞ്ഞു.

വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറുടെ അടുത്ത അനുയായി കൂടിയായ റാവത്ത് കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. താക്കറെയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം നടത്തിയ 16 ശിവസേന എം എല്‍ എമാരെ (ഷിന്‍ഡെയുടെ പാര്‍ട്ടി) അയോഗ്യരാക്കണമെന്നതുള്‍പ്പെടെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ കോടതികള്‍ പരിഗണിക്കാനിരിക്കുന്നതിനെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

“നിലവിലുള്ള മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ 40 എംഎല്‍എമാരുടെയും സര്‍ക്കാര്‍ 15-20 ദിവസത്തിനുള്ളില്‍ തകരും. ഈ സര്‍ക്കാരിന്റെ മരണ വാറണ്ട് പുറപ്പെടുവിച്ചു. ആരാണ് അതില്‍ ഒപ്പിടേണ്ടതെന്ന് ഇപ്പോള്‍ തീരുമാനിക്കണം,” റാവത്ത് അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ തകരുമെന്നായിരുന്നു ശിവസേന (യുബിടി) നേതാവ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേനയില്‍ നിന്നുള്ള മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കേസാര്‍ക്കറാണ് റാവുത്തിനെ “വ്യാജ ജ്യോതിഷി” എന്ന് വിശേഷിപ്പിച്ചത്. 16 ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്നതുള്‍പ്പെടെയുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വിധി പറയാന്‍ സുപ്രീം കോടതിക്ക് സമയമെങ്കിലും നല്‍കണമെന്നും കേസര്‍കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍, ഷിന്‍ഡെയും 39 എം‌എല്‍‌എമാരും സേന നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തി രംഗത്ത് വരികയായിരുന്നു, ഇതിന്റെ ഫലമായി താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ (എന്‍‌സി‌പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്നു) തകരുകയും ശിവസേന പിളരുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഷിന്‍ഡെ പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി) സഖ്യമുണ്ടാക്കുകയും ചെയ്തു.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയുടെയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെയും ഒരു കൂട്ടം ക്രോസ് ഹര്‍ജികളില്‍ സുപ്രീം കോടതി കഴിഞ്ഞ മാസമാണ് വിധി പറയാന്‍ മാറ്റി വെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular