Saturday, May 4, 2024
HomeIndiaമുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബി.ജെ.പിക്കെതിരായ ആരോപണത്തിന്റെ പേരിലല്ല :...

മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബി.ജെ.പിക്കെതിരായ ആരോപണത്തിന്റെ പേരിലല്ല : അമിത് ഷാ

ബംഗളൂരു : ജമ്മു-കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബി.ജെ.പിക്കെതിരായ ആരോപണത്തിന്റെ പേരിലല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ ചാനല്‍ പരിപാടിക്കിടെയാണ് അമിത് ഷായുടെ അഭിപ്രായപ്രകടനം.

രണ്ടാം തവണയോ മൂന്നാം തവണയോ ആണ് സത്യപാല്‍ മലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളോ തെളിവുകളോ ലഭിക്കാത്തതിനാലാവും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബി.ജെ.പിക്കെതിരെ സംസാരിച്ചതിനാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്ന് പറയാന്‍ ഒരു തെളിവുമില്ല -അമിത് ഷാ പറഞ്ഞു.

പുല്‍വാമ ആക്രമണത്തെക്കുറിച്ച്‌ സത്യപാല്‍ മലിക്കിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ പ്രതികരിച്ച അമിത് ഷാ, അത് സത്യമായിരുന്നെങ്കില്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് അദ്ദേഹം സംസാരിക്കാതിരുന്നതെന്ന് ചോദിച്ചു. മറച്ചുവെക്കേണ്ട ഒന്നും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടില്ല. ബി.ജെ.പി വിട്ടശേഷം രാഷ്ട്രീയ- വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടി ചിലര്‍ ആരോപണമുന്നയിക്കുമ്ബോള്‍ അത് ജനങ്ങളും മാധ്യമങ്ങളും കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സത്യപാല്‍ മലിക്കിനോട് സാക്ഷിയായി ഹാജരാവാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. സത്യപാല്‍ മലിക് ജമ്മു- കശ്മീര്‍ ഗവര്‍ണറായിരിക്കെ, സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular