Monday, May 6, 2024
HomeIndiaതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടല്‍ അടുക്കളയില്‍ കയറി ദോശ ഉണ്ടാക്കി പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടല്‍ അടുക്കളയില്‍ കയറി ദോശ ഉണ്ടാക്കി പ്രിയങ്ക ഗാന്ധി

മൈസൂരു : കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ ഹോട്ടല്‍ അടുക്കളയില്‍ കയറി  ലോകപ്രശസ്തമായ മൈസൂരു ദോശ ചുട്ട് പ്രിയങ്ക ഗാന്ധി. മൈസൂരിലെ വളരെ പ്രശസ്തമായ മൈലാരി ഹോട്ടലിലാണ് പ്രിയങ്ക സന്ദര്‍ശനത്തിനെത്തിയത്.

കര്‍ണാടകയിലെ വളരെ പഴക്കം ചെന്ന റെസ്റ്റോറന്റുകളിലൊന്നാണിത്. ഇവിടത്തെ സാഗു മസാല ദോശ മൈസൂരിന്റെ പ്രിയ  ഭക്ഷണമാണ്. മൈസൂരുകാരുടെ ഹൃദയമാണ് ഈ ദോശക്കടയെന്ന്   പറയാം.

ദോശ ഉണ്ടാക്കാനും പ്രിയങ്ക മറന്നില്ല. ഹോട്ടലിന്റെ അടുക്കളയില്‍  പ്രിയങ്ക ഗാന്ധി ദോശ ഉണ്ടാക്കുന്ന  വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വലിയൊരു ദോശ ഉണ്ടാക്കുന്നുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്

പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയില്‍ ജീവനക്കാരുമായി സംവദിക്കുകയും ദോശകള്‍ മറിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.  പിന്നീട് ഹോട്ടല്‍ ഉടമയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞ് അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്താണ് പ്രിയങ്ക മടങ്ങിയത്.

“ഇന്ന് രാവിലെ പൗരാണികമായ മൈലാരി ഹോട്ടല്‍ ഉടമകള്‍ക്കൊപ്പം ദോശ ഉണ്ടാക്കുന്നത് ആസ്വദിച്ചു. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരംഭത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണം. നിങ്ങളുടെ മാന്യമായ ആതിഥ്യത്തിന് നന്ദി. ദോശയും രുചികരമായിരുന്നു. ഇത് രുചിക്കാന്‍ എന്റെ മകളെ മൈസൂരുവിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കാനാവില്ല,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular