Monday, May 6, 2024
HomeIndiaവീട്ടുതടങ്കലിലെ പൊലീസ് സംരക്ഷണം: ഗൗതം നവ് ലാഖ എട്ട് ലക്ഷം കൂടി നല്‍കണമെന്ന് സുപ്രീം കോടതി

വീട്ടുതടങ്കലിലെ പൊലീസ് സംരക്ഷണം: ഗൗതം നവ് ലാഖ എട്ട് ലക്ഷം കൂടി നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : എല്‍ഗര്‍ പരിഷത്ത് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയുടെ സുരക്ഷയ്ക്കായി പോലീസുകാരെ ലഭ്യമാക്കുന്നതിന് എട്ട് ലക്ഷം രൂപ കൂടി കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് വീട്ടുതടങ്കല്‍ അനുവദിച്ച സുപ്രീം കോടതി, പൊലീസ് സംരക്ഷണം ലഭ്യമാക്കുന്നതിന് സംസ്ഥാനം വഹിക്കേണ്ട ചെലവായി 2.4 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ നവ്‌ലാഖയോട് നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഇനത്തില്‍ മൊത്തം 66 ലക്ഷം രൂപയുടെ ബില്‍ കെട്ടിക്കിടക്കുന്നതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. നവ് ലാഖ വീട്ടുതടങ്കലില്‍ കഴിയുന്ന മുംബൈയിലെ പബ്ലിക് ലൈബ്രറിയില്‍ നിന്ന് നഗരത്തിലെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന നവ്‌ ലാഖയുടെ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും രാജുവിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

45 മിനിറ്റ് നടക്കാനുള്ള നവ്‌ലാഖയുടെ അഭ്യര്‍ത്ഥനയില്‍ നിര്‍ദ്ദേശങ്ങള്‍ തേടുമെന്നും രാജു പൊലീസുകാരും അദ്ദേഹത്തിനൊപ്പം നടക്കാന്‍ നിര്‍ബന്ധിതരാവുമെന്നും പറഞ്ഞു.

എല്‍ഗാര്‍ പരിശത്ത് കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ തലോജ ജയിലില്‍ തടവിലായിരുന്ന നവ്‌ലാഖയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular