Wednesday, May 1, 2024
HomeIndiaറിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി, രണ്ടരക്കോടിയും 100 പവനും കവര്‍ന്ന് 29കാരി: സഹായികള്‍ അറസ്റ്റില്‍

റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി, രണ്ടരക്കോടിയും 100 പവനും കവര്‍ന്ന് 29കാരി: സഹായികള്‍ അറസ്റ്റില്‍

കോയമ്ബത്തൂര്‍ : റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തിയതിനു ശേഷം കോടിക്കണക്കിനു രൂപയും 100 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവള്ളൂര്‍ പൊന്നേരി മേട്ടുവീഥിയിലെ അരുണ്‍കുമാര്‍ (37), സുഹൃത്തുക്കളായ പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരെയാണു രാമനാഥപുരം ഇന്‍സ്‌പെക്ടര്‍ പ്രഭാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതെസമയം കേസില്‍ രണ്ടു മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

മാര്‍ച്ച്‌ 20നു കോയമ്ബത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരി വീട്ടില്‍ തനിച്ചാണു താമസം. ബിസിനസില്‍ സഹായിക്കാനെന്ന പേരില്‍ കൂടെച്ചേര്‍ന്ന സിങ്കാനല്ലൂര്‍ സ്വദേശി വര്‍ഷിണി (29) ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി മയക്കിക്കിടത്തിയതിനു പിന്നാലെ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. മയക്കംവിട്ടപ്പോള്‍ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസില്‍ പരാതി നല്‍കി.

രണ്ടരക്കോടി രൂപ നഷ്ടപ്പെട്ടതായാണു പരാതി. ആണ്‍സുഹൃത്ത് അരുണ്‍ കുമാര്‍, ഡ്രൈവര്‍ നവീന്‍കുമാര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു കവര്‍ച്ച. പിടിയിലായ അരുണ്‍കുമാര്‍ 33.2 ലക്ഷം രൂപയും 6 ജോഡി സ്വര്‍ണവളകളും സുഹൃത്തുക്കളെ ഏല്‍പ്പിച്ചതായി മൊഴി നല്‍കി. ഇതില്‍ 31.2 ലക്ഷം രൂപ സേലം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശേഷിച്ച രണ്ടു ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular