Saturday, May 4, 2024
HomeKeralaകെ. സുരേന്ദ്രനെതിരേ പടയൊരുക്കം, ജില്ലകള്‍തോറും ഗ്രൂപ്പുകള്‍ സജീവം, ശിക്ഷിച്ചു മടുത്തു സുരേന്ദ്രന്‍

കെ. സുരേന്ദ്രനെതിരേ പടയൊരുക്കം, ജില്ലകള്‍തോറും ഗ്രൂപ്പുകള്‍ സജീവം, ശിക്ഷിച്ചു മടുത്തു സുരേന്ദ്രന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നേതാക്കളെ ഒതുക്കി നൂറു കോടിയോളം രൂപ തട്ടിയെടുകയും കുഴല്‍പ്പണക്കേസില്‍ ആരോപണവിധേയനാകുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ പാര്‍ട്ടിക്കുള്ളില്‍ രോക്ഷം ആളിക്കത്തുന്നു. ഒളിഞ്ഞുതെളിഞ്ഞും പാര്‍ട്ടി അണികള്‍ വരെ സുരേന്ദ്രനെ ഉന്നംവച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനനേതാക്കളുടെയും ആര്‍എസ്എസിന്റെയും പിന്തുണ ഇവര്‍ക്കു ലഭിക്കുന്നുണ്ട്.് ശോഭ സുരേന്ദ്രന്റെയും കൃഷ്ണദാസിന്റെയും എ.എല്‍.രാധാകൃഷ്ണന്റെയും പിന്തുണ ലഭിച്ചിരിക്കുന്ന ഗ്രൂപ്പുകള്‍ സജീവമാകുകയാണ്. കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ പാര്‍ട്ടി നാണംകെട്ടുവെന്ന ആരോപണം ശക്തമാണ്.

ഇതിനിടയില്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പിലെ കേന്ദ്രഫണ്ട് വെട്ടിച്ചതിലൂടെ കോടികളാണ് സുരേന്ദ്രന്‍ മുക്കിയിരിക്കുന്നതെന്നു അണികള്‍ അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ അല്പം ധൈര്യമുള്ളവരും മറ്റു നേതാക്കളുടെ പിന്തുണയുള്ളവരും സോഷ്യല്‍മീഡിയയിലൂടെ പ്രസിഡന്റ് അലക്കി തേക്കുകയാണ്. ഇതിനിടയില്‍ ഏതാനു പേരെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നീക്കം മുഖത്തെ കൂടുതല്‍ വികൃതമാക്കിയിരിക്കുന്നു.

കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്നും നേതാക്കളെ പുറത്താക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. യുവമോര്‍ച്ച സംസ്ഥാന കൗണ്‍സിലംഗം ആര്‍.അരവിന്ദനെയും ആറ് മണ്ഡലം നേതാക്കളെയുമാണ് ബിജെപിയില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോലം കത്തിക്കലുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എറണാകുളം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എം.എന്‍.ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പി.കെ.ബാബു, മുന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്‍, മണ്ഡലം ഭാരവാഹികളായ മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പിള്ളി എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍.

കെ.സുരേന്ദ്രന്‍ ചാക്കുമായി പോകുന്ന ചിത്രമടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിനാണ് അരവിന്ദനെ പുറത്താക്കാന്‍ കാരണം. തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമായി കൈമാറണമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ അരവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.ഗംഗാധരനും ബാബുവും കോതമംഗലം മണ്ഡലത്തിലെ വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച് വികസന സമിതി എന്നപേരില്‍ സംഘടന രൂപീകരിച്ചിരുന്നു. ഇതിനിടെ വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിള്ളി സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലും ബിജെപി പേയ്‌മെന്റ് സീറ്റ് നടപ്പാക്കി എന്നാരോപിച്ച് പോസ്റ്ററുകള്‍ വന്നു. ഇതുന്നയിച്ചാണ് ഇവരെ പുറത്താക്കിയത്.
സംസ്ഥാന അധ്യക്ഷനെതിരേ സംസ്ഥാനനേതാക്കളുടെ പിന്തുണയോടെയാണ് ജില്ലയില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തു വന്നത്.

പാര്‍ട്ടിയിലെ പടലപിണക്കവും വിഭാഗീയതയും വിവാദത്തിനു പിന്നിലുണ്ട്. പുറത്താക്കിയവര്‍ക്കു പാര്‍ട്ടിക്കുള്ളില്‍ നിന്നും നേതാക്കളുടെ പിന്തുണ ലഭിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കുഴല്‍പ്പണക്കേസിലും അതിനു മുമ്പു നിയമസഭ തെരഞ്ഞെടുപ്പിലും ഉയര്‍ന്ന വിവാദത്തിന്റെ തുടര്‍ച്ച മാത്രമാണ് എറണാകുളത്തും അരങ്ങേറുന്നത്. ബിജെപിയില്‍ അഭിപ്രായസ്വതന്ത്ര്യമില്ലെന്ന അഭിപ്രായത്തിനു ശരിവയ്ക്കുന്ന രീതിയിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular