Saturday, May 4, 2024
HomeKeralaപോത്ത് കച്ചവടക്കാരനാണെങ്കിലും സക്കീര്‍ ഹുസൈന്‍ കച്ചവടം ചെയ്തിരുന്നത് മറ്റൊരു ഐറ്റം, 7000 രൂപയ്ക്ക് വാങ്ങി 20000...

പോത്ത് കച്ചവടക്കാരനാണെങ്കിലും സക്കീര്‍ ഹുസൈന്‍ കച്ചവടം ചെയ്തിരുന്നത് മറ്റൊരു ഐറ്റം, 7000 രൂപയ്ക്ക് വാങ്ങി 20000 രൂപയ്ക്ക് വില്‍ക്കും

കൊല്ലം: പോത്ത് കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന മദ്ധ്യവയസ്കനെ കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, അറസ്റ്റ് ചെയ്തു.

കൊല്ലം വടക്കേവിള മണിച്ചിത്തോട് സ്വദേശി സക്കീര്‍ ഹുസൈനാണ് ഷോള്‍ഡര്‍ ബാഗില്‍ വച്ച്‌ സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച 6.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ക്ക് കടപ്പാക്കടയില്‍ ഇറച്ചി വ്യാപാരമായിരുന്നു.

ആന്ധ്രാപ്രദേശില്‍ കാലികളെ വാങ്ങാൻ പോകുന്നതിന്റെ മറവില്‍ അവിടെ നിന്നും കിലോയ്ക്ക് 7000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 20000 രൂപയ്ക്കാണ് കൊല്ലത്ത് കൊണ്ടുവന്നു വിറ്റിരുന്നത്. സൈബര്‍ സെല്‍ സഹായത്തോടു കൂടി നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വരുന്നുണ്ടെന്ന് വ്യക്തമായിരുന്നു.

പ്രതിയുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.പാര്‍ട്ടിയില്‍ സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ടോണി ജോസിനൊപ്പം എക്സൈസ് ഇൻസ്‌പെക്ടര്‍ ബി വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടര്‍ എം. മനോജ്‌ലാല്‍, പ്രിവന്റീവ് ഓഫീസര്‍ കെ. ജി രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, അനീഷ്, അജീഷ് ബാബു, സൂരജ് , വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജാസ്മിൻ എസ്, നിഷാമോള്‍ വി, വര്‍ഷ വിവേക് എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular