Thursday, May 2, 2024
HomeIndiaമണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധം നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധം നീട്ടി

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

വ്യാജ പ്രചാരണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനായി ഡല്‍ഹിയിലെത്തിയ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏഴാം ദിവസവും ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്. ഇന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular