Thursday, May 2, 2024
HomeIndiaവിവാഹിതനാകൂ... വൈകരുത്‌; രാഹുലിനോടു ലാലു

വിവാഹിതനാകൂ… വൈകരുത്‌; രാഹുലിനോടു ലാലു

ട്‌ന: വിവാഹിതനാകാന്‍ ഇനി വൈകരുതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിക്ക്‌ ആര്‍.ജെ.ഡി. നേതാവ്‌ ലാലു പ്രസാദ്‌ യാദവിന്റെ ഉപദേശം.

പട്‌നയില്‍ പ്രതിപക്ഷ ഐക്യ യോഗാനന്തരം നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച ലാലുവിന്റെ പരാമര്‍ശം.

“വിവാഹിതനാകണം, അതിന്‌ സമയം വൈകിയിട്ടില്ല. ഈ ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും ചെവിക്കൊള്ളാന്‍ രാഹുല്‍ തയാറാകുന്നില്ലെന്ന്‌ അമ്മ സോണിയാ ഗാന്ധി എന്നോടു പറഞ്ഞിട്ടുണ്ട്‌. ദയവുചെയ്‌ത്‌ ഞങ്ങളുടെ വാക്കുകള്‍ അനുസരിക്കണം. വിവാഹം ഉറപ്പിക്കൂ…താങ്കളുടെ വിവാഹഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കും അതിയായ ആഗ്രഹമുണ്ട്‌- ലാലു പറഞ്ഞു.
ഇപ്പോള്‍ താങ്കള്‍ അതു പറഞ്ഞിരിക്കുന്നു, അതു സംഭവിക്കുകതന്നെ ചെയ്യുമെന്നായിരുന്നു അന്‍പത്തിമൂന്നുകാരനായ രാഹുലിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular