Sunday, May 12, 2024
HomeGulfദുബൈയില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി ആശുപത്രി സ്ഥാപിക്കുന്നു

ദുബൈയില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി ആശുപത്രി സ്ഥാപിക്കുന്നു

ദുബൈ: ദുബൈയില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി ചികിത്സ്‌ക്കായി ആശുപത്രി നിര്‍മിക്കാനുള്ള പദ്ധതിക്ക് ശുഭാരംഭം.

ഈ മേഖലയിലെ ആദ്യത്തെ സംരംഭമാണിത്. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ ഒമ്ബത് നിലകളിലായി 65 കിടക്കകളോടു കൂടിയ ആശുപത്രിയുടെ നിര്‍മാണം വരും മാസങ്ങളില്‍ ആരംഭിക്കും. 2026 ല്‍ നിര്‍മാണം പൂര്‍ത്തിയാകും. ഉദ്ഘാടനം കഴിയുന്ന അന്നു മുതല്‍ തന്നെ ആശുപത്രിയിലേക്ക് രോഗികളെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നു. 21,150 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സജ്ജീകരിക്കും. വിദഗ്ധ മെഡിക്കല്‍ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുക.

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരില്‍ ഒന്നായ ആസാന്‍ മെഡിക്കല്‍ സെന്ററാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും സ്‌കോപ്പ് ഇന്‍വെസ്റ്റ്മെന്റിന്റെയും പങ്കാളിത്തത്തോടെ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ആമാശയം, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്കും പാന്‍ക്രിയാസ് മുഴകള്‍ക്കും മറ്റുമുള്ള ചികിത്സകള്‍ ആശുപത്രിയില്‍ ലഭിക്കും. രോഗാതുരമായ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍, കരള്‍ മാറ്റിവയ്ക്കല്‍ ഓപ്പറേഷന് മുമ്ബും ശേഷവും രോഗികള്‍ക്ക് പരിചരണവും തുടര്‍നടപടികളും, കുട്ടികളിലെ ദഹന സംബന്ധമായ തകരാറുകള്‍ക്കുള്ള ചികിത്സ തുടങ്ങിയവയും പദ്ധതിയിലൂടെ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു.

ദക്ഷിണ കൊറിയക്ക് പുറത്തുള്ള ആസാന്‍ മെഡിക്കല്‍ സെന്ററിന്റെ ആദ്യ ആശുപത്രിയും അറബ് ഗള്‍ഫ് മേഖലയിലെ ദഹനവ്യവസ്ഥയില്‍ സ്‌പെഷ്യലൈസ് ചെയ്ത ആദ്യത്തെ ആശുപത്രിയുമാകും ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒരു മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ എമിറേറ്റിന്റെ പദവി കൂടുതല്‍ ഉയര്‍ത്താനും വിവിധ ദഹനപ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് നിര്‍ണായക പരിചരണം ലഭിക്കുന്നതിന് രാജ്യത്തിന് പുറത്തേക്ക് പോകേണ്ടതില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ദക്ഷിണ കൊറിയയിലെ ആശാന്‍ മെഡിക്കല്‍ സെന്റര്‍ ആമാശയ കാന്‍സറിന് 2,800-ലധികം ശസ്ത്രക്രിയകളും, 2,600 വന്‍കുടല്‍, മലാശയ അര്‍ബുദ നടപടിക്രമങ്ങളും, കരള്‍ കാന്‍സറിനായി 1,100-ലധികം ശസ്ത്രക്രിയകളും കഴിഞ്ഞ വര്‍ഷം നടത്തി. എമിറേറ്റിലെ ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യ മെഡിക്കല്‍ മേഖല വഹിക്കുന്ന നിര്‍ണായക പങ്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അവാദ് അല്‍ കെത്ബി എടുത്തുപറഞ്ഞു. വിദേശ നിക്ഷേപം തുടരുന്നത് ദുബൈയുടെ ആരോഗ്യ മേഖലയുടെ കരുത്ത് തെളിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular