Thursday, May 2, 2024
HomeIndiaഇന്റര്‍കോണ്ടിനെന്റല്‍ ഫൈനല്‍ ആവര്‍ത്തിക്കുമോ? ഛേത്രിയും സംഘവും ഇന്ന് വീണ്ടും ലെബനോനെതിരെ

ഇന്റര്‍കോണ്ടിനെന്റല്‍ ഫൈനല്‍ ആവര്‍ത്തിക്കുമോ? ഛേത്രിയും സംഘവും ഇന്ന് വീണ്ടും ലെബനോനെതിരെ

സാഫ് കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങും. ബംഗളുരുവില്‍ നടക്കുന്ന മത്സരത്തില്‍ ലെബനോനാണ് എതിരാളികള്‍.

ജൂണ്‍ പതിനെട്ടിന് നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ലെബനോനെ ചേത്രിപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ നല്‍കിയ ആത്മവിശ്വാസം തന്നെയാകും ടീം ഇന്ത്യയുടെ പിൻബലം. വെറുമൊരു ഫൈനല്‍ കിരീടനേട്ടം മാത്രമായിരുന്നില്ല അത്. നാല്പത്തിയാറ്‌ വര്‍ഷത്തിനിടെ ഇന്ത്യ ലെബനോനെ കീഴടക്കിയ ഫൈനല്‍ കൂടിയായിരുന്നു ഇന്റര്‍കോണ്ടിനെന്റലിന്റെത്. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും ആ നേട്ടത്തിന്റെ പകിട്ട് നിലനിര്‍ത്തുക കൂടിയായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം.

ക്യാപ്റ്റൻ സുനില്‍ ഛേത്രിയുടെ ഗോളടി മികവാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് ഗോളുകള്‍ നേടിയ ക്യാപ്റ്റൻ ഛേത്രി നിലവില്‍ ഇപ്പോള്‍ ടോപ് സ്‌കോററുമാണ്. റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തിയതും ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഇന്ധനം പകര്‍ന്നേക്കും. 2018ന് ശേഷം ആദ്യമായാണ് ഇന്ത്യ ആദ്യ നൂറിലെത്തുന്നത്. അതേസമയം, ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ കുവൈറ്റ് ബംഗ്ലാദേശിനെ നേരിടും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular