Thursday, May 2, 2024
HomeIndiaഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം

ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം

ജൂലൈ ഒന്ന് ദേശീയ ഡോക്ടര്‍മാരുടെ ദിനമായാണ് ആചരിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായാണ് ഈ ദിവസത്തെ കാണേണ്ടത്.

ഡോ. ബിസി റോയ് എന്ന പ്രഗത്ഭനായ ഡോക്ടറോടുള്ള ബഹുമാനാര്‍ഥമാണ് ഇന്ത്യയില്‍ ജൂലൈ ഒന്ന് ‘ഡോക്ടേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്.

1882 ജൂലായ് ഒന്നിനാണ് ഡോ. ബിസി റോയ് ജനിച്ചത്. ബിഹാറിലെ പാറ്റ്‌നയില്‍ ജനിച്ച ഡോ. ബിസി റോയ് കൊല്‍ക്കത്തയിലാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുകയായിരുന്നു.

ഡോ. റോയ് നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിനായാണ് 1991 മുതല്‍ ഈ ദിനം ആചരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലാണ് ഡോക്ടര്‍മാരുടെ ദിനം ആചരിക്കുന്നത്. അമേരിക്കയില്‍ മാര്‍ച്ച്‌ 30നും ക്യൂബയില്‍ ഡിസംബര്‍ 31നും ഇറാനില്‍ ഓഗസ്റ്റ് 23നുമാണ് ഡോക്ടേഴ്‌സ് ദിനം ആഘോഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular