Tuesday, May 21, 2024
HomeIndiaഎന്റെ മനസ്സ് കേരളത്തിലെ ജനതക്കൊപ്പം, സുരക്ഷിതരായിരിക്കൂ: രാഹുല്‍ ഗാന്ധി എം പി

എന്റെ മനസ്സ് കേരളത്തിലെ ജനതക്കൊപ്പം, സുരക്ഷിതരായിരിക്കൂ: രാഹുല്‍ ഗാന്ധി എം പി

കൊച്ചി:കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് സുരക്ഷിതരായി ഇരിക്കാന്‍ രാഹുല്‍ ഗാന്ധി എം പി.(Rahul Gandhi)തന്റെ മനസ്സ് കേരളത്തിലെ ജനതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഇടുക്കിയിൽ മഴ അതി ശക്തമായി തുടരുന്നു. ജാഗ്രത നിർദേശം. പീരുമേടിന് സമീപം പുല്ലുപാറയിൽ ഉരുൾ പൊട്ടി ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ മുതൽ അതിശക്തമായ മഴയാണ് ഇടുക്കി ഹൈറേഞ്ചിലും ലോറേഞ്ചിലും അനുഭവപ്പെടുന്നത്. കൊട്ടാരക്കര – ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് പുല്ലുപാറക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായി. ദേശീയപാതയിലേക്കു മണ്ണും കല്ലും ഒഴുകിയെത്തിയതോടെഗതാഗതം തടസ്സപ്പെട്ടു. പീരുമേട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. സമീപത്തെ വ്യാപാര സ്ഥാപനത്തിന് നാശനഷ്ടം സംഭവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular