Saturday, May 4, 2024
HomeIndiaഇനി അധിക വിലയില്ല: വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ഉടന്‍ കുറയ്ക്കും

ഇനി അധിക വിലയില്ല: വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ഉടന്‍ കുറയ്ക്കും

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് വില കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് നടപടി കൊണ്ടുവരുന്നതെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു.

കൂടാതെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്.

ഇൻഡോര്‍ – ഭോപ്പാല്‍, ഭോപ്പാല്‍ – ജബല്‍പൂരി, നാഗ്‌പൂര്‍ – ബിലാസ്‌പൂര്‍ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായിരിക്കും നിരക്ക് കുറയ്ക്കുക. ഈ മേഖലകളില്‍ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 29ശതമാനം മാത്രം യാത്രക്കാരാണ് ഇവിടെ യാത്ര ചെയ്തത്.

നിലവിലെ വന്ദേ ഭാരത് നിരക്ക്

വന്ദേ ഭാരത് എക്സ്‌പ്രസിന്റെ നിരക്ക് ട്രെയിൻ റൂട്ട്, ക്ലാസ് എന്നിവയെ ആശ്രയിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു.

  • ഇൻഡോര്‍-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ വണ്‍വേ ടിക്കറ്റിന് 950 രൂപയാണ്. എന്നാല്‍ എക്‌സിക്യൂട്ടീവില്‍ യാത്ര ചെയ്യുന്നതിന് യാത്രക്കാരന് 1,525 രൂപ നല്‍കണം.
  • നാഗ്പൂര്‍ – ബിലാസ്‌പൂര്‍ നിരക്ക് വന്ദേ ഭാരത് എക്‌സിക്യൂട്ടിവ് നിരക്ക് 2045രൂപയാണ്. സാധാരണ നിരക്ക് 1075രൂപയും.
  • ഭോപ്പാല്‍- ജബല്‍പൂരി നിരക്ക് 1055രൂപയാണ്. എക്‌സിക്യൂട്ടിവ് നിരക്ക് 1880രൂപയാണ്

മടക്കയാത്ര നിരക്കില്‍ ചെറിയ വ്യത്യാസമുണ്ട്. ഉദാഹരണം, ഇൻഡോര്‍-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്‌പ്രസിലെ നിരക്ക് 955 രൂപയാണ്. എക്‌സിക്യൂട്ടിവ് നിരക്ക് 1770രൂപയുമാണ്.

വന്ദേ ഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ട്രെയിനുകള്‍
1. കാസര്‍കോട്-തിരുവനന്തപുരം (183
ശതമാനം)
2. തിരുവനന്തപുരം- കാസര്‍കോട് (176 ശതമാനം)

3. ഗാന്ധിനഗര്‍ – മുംബയ് (134 ശതമാനം)
4. മുംബയ് സെൻട്രല്‍ -ഗാന്ധിനഗര്‍ (129 ശതമാനം)
5. വാരണാസി -ന്യൂ ഡല്‍ഹി (128 ശതമാനം)
6. ന്യൂഡല്‍ഹി – വാരണാസി (124 ശതമാനം)
7. ഡെറാഡൂണ്‍ – അമൃത്സര്‍ (105 ശതമാനം)
8.മുംബയ് – ഷോലാപൂര്‍ (111 ശതമാനം)
9. ഷോലാപൂര്‍ – മുംബയ് (104 ശതമാനം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular