Sunday, May 5, 2024
HomeIndiaകര്‍ണാടകയില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

കര്‍ണാടകയില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

ചിക്കമഗളൂരു: കര്‍ണാടകയില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്നലെ രാവിലെ ചിക്കമഗളൂരു ജില്ലയിലെ കടൂര്‍-ബിരൂര്‍ സെക്ഷനിടയില്‍ വെച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറുണ്ടായത്.

ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ലഭിച്ച പ്രാഥമിക വിവരം.

രാവിലെ 8.40 ന് കടൂര്‍-ബീരൂര്‍ സെക്ഷനുമിടയില്‍ ട്രെയിന്‍ കടന്നുപോകുമ്ബോഴാണ് സംഭവം. 43, 44 സീറ്റുകളിലെ സി5 കോച്ചിന്റെ ഗ്ലാസുകളിലും ഇസി-1 കോച്ച്‌ ടോയ്‌ലറ്റിലുമാണ് കല്ലുകള്‍ പതിച്ചത്. സംഭവത്തെ തുടര്‍ന്ന് പുറത്തെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ആര്‍പിഎഫ് അന്വേഷണം നടത്തുകയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular