Sunday, May 5, 2024
HomeKeralaനേന്ത്രവാഴക്കുല വിലയില്‍ ഇടിവ്

നേന്ത്രവാഴക്കുല വിലയില്‍ ഇടിവ്

കേണിച്ചിറ: നേന്ത്രവാഴക്കുല വിലയില്‍ ഇടിവ്. മേത്തരം കായ കിലോഗ്രാമിന് കഴിഞ്ഞയാഴ്ച 43 രൂപയായിരുന്നു വില. ഇത് 33 രൂപയായി കുറഞ്ഞു.
കാലാവസ്ഥയിലെ മാറ്റവും ഇതര സംസ്ഥാനങ്ങളില്‍നിന്നു കായ് വരവ് വര്‍ധിച്ചതുമാണ് വിലയിടിവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
വേനലില്‍ നനച്ചുവളര്‍ത്തിയ വാഴകളാണ് വിളവെടുപ്പിനു പാകമായത്.

വിളവെടുപ്പുകാലത്ത് വില ഇടിഞ്ഞത് കര്‍ഷകരെ വിഷമത്തിലാക്കി. ഒരു വാഴ നട്ട് വിളവെടുപ്പുവരെ പരിചരിക്കുന്നതിന് ഏകദേശം 200 രൂപ ചെലവുണ്ട്. കുല വില്‍ക്കുന്പോള്‍ ചെലവിനൊത്ത വരുമാനം ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular