Wednesday, May 8, 2024
HomeIndiaഅറസ്റ്റ് രഹസ്യാന്വേഷണത്തിനു ശേഷം മതിയെന്ന് എക്സൈസിനോട് മന്ത്രി

അറസ്റ്റ് രഹസ്യാന്വേഷണത്തിനു ശേഷം മതിയെന്ന് എക്സൈസിനോട് മന്ത്രി

തിരുവനന്തപുരം: ലഹരി മരുന്നു കൈവശം വയ്ക്കുന്നതും സ്പിരിറ്റ് കടത്തും അടക്കമുള്ള കാര്യങ്ങളില്‍ രഹസ്യ വിവരം ലഭിച്ചാലും രഹസ്യാന്വേഷണം നടത്തി ഉറപ്പു വരുത്തിയ ശേഷം മതി റെയ്ഡും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളും സ്വീകരിക്കേണ്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥരോടു മന്ത്രിയുടെ നിര്‍ദേശം.
ഓണക്കാലത്തു നടത്തുന്ന പരിശോധനയുമായി ബന്ധപ്പെട്ടു എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി എം.ബി. രാജേഷ് നിര്‍ദേശം നല്‍കിയത്.

തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയെ ലഹരി കൈവശം വച്ചെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ഇതു വെറും കടലാസാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രിയുടെ നിര്‍ദേശം.

ഇത്തരം സംഭവങ്ങള്‍ സേനയ്ക്കു മാത്രമല്ല, സര്‍ക്കാരിനു വരെ ദോഷകരമായി ബാധിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍, രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ പരിശോധന കൂടി നടത്തിയ ശേഷം റെയ്ഡ് അടക്കമുള്ള നടപടികളിലേക്കു കടന്നാല്‍, ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഓണക്കാലത്തെ ലഹരി പരിശോധന പതിവ് രീതികളില്‍നിന്നു വ്യത്യസ്തമായി നടത്താനാണു തീരുമാനം. സാധാരണയായി വാഹനം തടഞ്ഞുള്ള പരിശോധനയാണു നടത്തിവരുന്നത്. എന്നാല്‍, ഇക്കുറി ലഹരി വ്യാപാരം നടത്തി വന്നിരുന്നവരേയും മുൻ സ്പിരിറ്റ് കടത്തുകാരേയും സ്പിരിറ്റ്, ലഹരി കേസുകളില്‍ അറസ്റ്റിലായവരേയും നിരീക്ഷിക്കും. ഇവര്‍ ഇത്തരം പ്രവൃത്തി ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular