Sunday, May 5, 2024
HomeKeralaമലയാളി ഡിഫന്‍ഡര്‍ നിധിന്‍ കൃഷ്ണ ഗോകുലം കേരളയില്‍

മലയാളി ഡിഫന്‍ഡര്‍ നിധിന്‍ കൃഷ്ണ ഗോകുലം കേരളയില്‍

കോഴിക്കോട്: ഡിഫെൻഡര്‍ നിധിൻ കൃഷ്ണയുമായി മൂന്നുവര്‍ഷത്തെ കരാറിലെത്തിയതായി ഗോകുലം കേരള. 24കാരനായ താരം കാസര്‍കോഡ് സ്വദേശിയാണ്.

കേരള യുണൈറ്റഡ് എഫ്‌സി, സൗത്ത് യുണൈറ്റഡ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്, എസ്‌എൻ കോളേജ് കണ്ണൂര്‍, സായ് കേരള. തുടങ്ങിയ ടീമുകളില്‍ കളിച്ച പരിചയമുണ്ട് നിധിൻ കൃഷ്ണയ്ക്ക്. കേരള പ്രീമിയര്‍ ലീഗില്‍ കേരള യുണൈറ്റഡ് എഫ്‌സിയുടെ വിജയത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ടായിരുന്നു നിധിൻ കൃഷ്ണയ്ക്ക്.

“നിധിൻ കൃഷ്ണയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ട് കേരളത്തിലെ പ്രാദേശിക ഫുട്ബോളില്‍ പരിചിതനാണ് നിധിൻ അത് ടീമിന് ഒരു മുതല്‍കൂട്ടായിരിക്കും ” പ്രസിഡന്റ് വി.സി.പ്രവീണ്‍ പറഞ്ഞു,

“പുതിയ കളിക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണ്. എന്നില്‍ വിശ്വസിച്ച്‌ എനിക്ക് ഈ അവസരം നല്‍കിയതില്‍ ജികെഎഫ്‌സിയോട് ഞാൻ നന്ദിയുള്ളവനാണ്‌. നമ്മുടെ സംസ്ഥാനത്തിന് അഭിമാനകരമാകും വിധം നമുക്ക് ഒരുമിച്ച്‌ വലിയ കാര്യങ്ങള്‍ ചെയ്യാൻ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്.” ജികെഎഫ്‌സിയില്‍ ചേരാനുള്ള തീരുമാനത്തെക്കുറിച്ച്‌ നിധിൻ കൃഷ്ണ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular