Saturday, May 11, 2024
HomeGulfഈ വര്‍ഷം ഉപയോഗയോഗ്യമാക്കിയത് 35 ഫലജുകള്‍

ഈ വര്‍ഷം ഉപയോഗയോഗ്യമാക്കിയത് 35 ഫലജുകള്‍

സ്കത്ത്: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഒമാനിലെ 35 ഫലജുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി. നാല് ഗവര്‍ണറേറ്റുകളിലെ കൃഷിക്കാര്‍ക്ക് ജലസേചന ആവശ്യത്തിനാണ് കാര്‍ഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം പദ്ധതി നടപ്പാക്കിയത്.

തെക്കൻ ബാത്തിന ഗവര്‍ണറേറ്റ് 22, മുസന്ദം ആറ്, തെക്കൻ ശര്‍ഖിയ അഞ്ച്, ദാഖിലിയ്യ അഞ്ച് എന്നിങ്ങനെയാണ് ഗവര്‍ണറേറ്റ് തലത്തില്‍ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ച ഫലജുകള്‍. ഫലജുകളെ സംരക്ഷിക്കുകയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ജലം എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഒമാനിലെ പരമ്ബരാഗത ജലസേചന പദ്ധതിയായ ഫലജുകള്‍ തലമുറകളായി കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുകയാണ്. ഫലജുകളുടെ രൂപവും വലുപ്പവും ഓരോ മേഖലയിലെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും ജലലഭ്യതയെയും ആശ്രയിച്ചാണ് മാറിക്കൊണ്ടിരിക്കുക. നിലവില്‍ ഒമാനില്‍ 4112 ഫലജുകളാണുള്ളത്.

ഈ വര്‍ഷം ജൂണ്‍വരെ 720 ജല ലൈസൻസുകളാണ് മന്ത്രാലയം നല്‍കിയത്. കിണര്‍ രജിസ്ട്രേഷൻ, ഡാം രജിസ്ട്രേഷൻ, ഫലജുകളുടെ മേല്‍നോട്ടം, കിണര്‍ കുഴിക്കല്‍, വിവിധ ഗവര്‍ണറേറ്റുകളിലെ മറ്റ് ജല വികസന പദ്ധതികള്‍ക്കുള്ള ലൈസൻസുകള്‍ എന്നിവ ഉള്‍പ്പെടും. ഇതില്‍ ദാഖിറ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ ലൈസൻസുകള്‍ നല്‍കിയത്. വിവിധ വിഭാഗങ്ങളില്‍ 194 ലൈസൻസാണ് നല്‍കിയത്.

ദാഖിലിയയില്‍ 179, വടക്കൻ ശര്‍ഖിയ്യ 92, വടക്കൻ ബാത്തിന 80, തെക്കൻ ബാത്തിന 77, ബുറൈമി 46, മസ്കത്ത് 23, തെക്കൻ ശര്‍ഖിയ്യ 18, അല്‍ വുസ്ത എട്ട്, മുസന്ദം രണ്ട്, ദോഫാര്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ ഗവര്‍ണറേറ്റുകളിലും ലൈസൻസുകള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജല ഉല്‍പാദനം മുൻവര്‍ഷത്തെക്കാള്‍ അഞ്ച് ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 512,199.3 ദശലക്ഷം ഘന മീറ്റര്‍ ജലമാണ് ഉല്‍പാദിപ്പിച്ചത്. 2021ല്‍ 487,715 ദശലക്ഷം ഘന മീറ്ററായിരുന്നു ജല ഉല്‍പാദനം. ദോഫാര്‍, മസ്കത്ത് ഗവര്‍ണറേറ്റിലാണ് ജല ഉല്‍പാദനം കൂടുതല്‍ വര്‍ധിച്ചത്. ദോഫാറില്‍ 9.3 ശതമാനവും മസ്കത്തില്‍ 6.9 ശതമാനവുമാണ് വര്‍ധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular