Saturday, May 4, 2024
HomeKerala'കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവ്'; അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

‘കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവ്’; അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാല്‍.

സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് മോഹൻലാല്‍ പറഞ്ഞു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹൻലാല്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സര്‍. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍.

ഇതിനു മുൻപ് ബെംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുമായി വീഡിയോ കോളിലൂടെ മോഹന്‍ലാല്‍ സംസാരിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന്‍ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular