ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിനെതിരെ അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ ടാഗ്ലൈന്‍ പ്രഖ്യാപിച്ചു.
‘ജീതേഗ ഭാരത്’ (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ് ലൈന്‍.
ഇന്നലെ ബെംഗളൂരുവില്‍ വെച്ച് നടന്ന കൂടികാഴ്ച്ചയില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ബിജെപിയുടെ ‘ഭാരത് വേഴ്‌സസ് ഇന്ത്യ’ എന്ന ആക്രമണത്തെ ചെറുക്കാനുള്ള ശ്രമമായാണ് ‘ഭാരത്’ എന്ന ടാഗ് ലൈന്‍.
ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടാഗ്ലൈന്‍ സംബന്ധിച്ച തീരുമാനം എടുത്തത്. ടാഗ്ലൈന്‍ നിരവധി പ്രാദേശിക ഭാഷകളില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.