Monday, May 6, 2024
HomeKeralaനടന്‍ ഗോവിന്ദ് പത്മസൂര്യ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടന്‍ ഗോവിന്ദ് പത്മസൂര്യ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ണ്ണൂര്‍: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. രാവിലെ 10 മണിയോടെ തലശ്ശേരിയില്‍ വെച്ചായിരുന്നു അപകടം.

നടൻ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിരുന്ന മറ്റൊരു കാറില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. അപകടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗം തകര്‍ന്നു.

അപകടത്തിന്റെ ആഘാതത്തില്‍ റോഡില്‍ ഉണ്ടായിരുന്ന ഒരു ട്രാവലര്‍ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular