Monday, May 6, 2024
HomeKeralaഒരുങ്ങുന്നേയുള്ളൂ; ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച ജോഷ്വ പുറത്ത്‌

ഒരുങ്ങുന്നേയുള്ളൂ; ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച ജോഷ്വ പുറത്ത്‌

കൊച്ചി: പ്രീസീസണ്‍ ചൂടുപിടിക്കും മുൻപേ ഇന്ത്യൻ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആസ്‌ട്രേലിയൻ മുന്നേറ്റതാരം ജോഷ്വ സത്തിരിയോ വരാനിരിക്കുന്ന സീസണില്‍ പുറത്തിരിക്കും.

പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ താരത്തിനു പരിശീലനത്തിനിറങ്ങിയതിനു പിന്നാലെ പരിക്കേല്‍ക്കുകയായിരുന്നു.

ഇരുപത്തേഴുകാരനായ സത്തിരിയോയെ ആസ്ട്രേലിയൻ എ ലീഗിലെ ന്യൂകാസില്‍ ജെറ്റ്സ് ക്ലബില്‍നിന്ന് രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ലീഗില്‍ 169 മത്സരങ്ങളുടെ പരിചയസമ്ബത്തുള്ള താരം വെല്ലിങ്ടണ്‍ ഫീനിക്സ്, വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്സ് ടീമുകളുടെയും ഭാഗമായിരുന്നു. ക്ലബ് വേള്‍ഡ് കപ്പിലും എ.എഫ്.സി ചാമ്ബ്യൻസ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്.

ആദ്യം ചെറിയ പരുക്കാണെന്നാണു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ജോഷ്വയ്ക്കു കളിക്കാന്‍ സാധിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന താരത്തിന്റെ തിരിച്ചുവരവിനും മാസങ്ങളെടുക്കും. സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ മികവുള്ള താരമാണ് സത്തിരിയോ.ജോഷ്വയുടെ പിന്‍വാങ്ങലോടെ, ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം മുന്നേറ്റത്തില്‍ കളിക്കാൻ ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കണ്ടെത്തേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular