Saturday, April 27, 2024
HomeIndiaഇന്ത്യന്‍ ടീമില്‍ മാറ്റം സംഭവിക്കണം എന്ന് രോഹിത് ശര്‍മ്മ‌

ഇന്ത്യന്‍ ടീമില്‍ മാറ്റം സംഭവിക്കണം എന്ന് രോഹിത് ശര്‍മ്മ‌

ധികം വൈകാതെ ഇന്ത്യൻ ക്രിക്കറ്റില്‍ മാറ്റം സംഭവിക്കുമെന്നും സംഭവിക്കണം എന്നും ക്യാപ്റ്റൻ രോഹിത് ശര്‍മ്മ‌. ഈ മാറ്റത്തില്‍ സീനിയര്‍ താരങ്ങളുടെ പങ്ക് പ്രധാനമാണ് എന്നും ക്യാപ്റ്റൻ പറഞ്ഞു.

“ഇന്നോ നാളെയോ ഒരു മാറ്റം ഇന്ത്യ ടീമിന് സംഭവിക്കണം, പുതുതായി വരുന്ന ഞങ്ങളുടെ താരങ്ങള്‍ നന്നായി കളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ക്ക് റോള്‍ വ്യക്തത നല്‍കേണ്ടതിനാല്‍ ഞങ്ങളുടെ പങ്ക് പ്രധാനമാണ്. ടീമിനായി എങ്ങനെ തയ്യാറെടുക്കണം എന്നതും എങ്ങനെ പ്രകടനം നടത്തണം എന്നതും അവരുടെ തീരുമാനമാണ്.” രോഹിത് പറയുന്നു.

“ഞങ്ങള്‍ പുതിയ താരങ്ങളെ ആണ് ആശ്രയിക്കുന്നു, വ്യക്തമായും അവരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി, അവര്‍ ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകും,” രോഹിത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular