Saturday, May 4, 2024
HomeKeralaസൗമ്യയുടെ തന്ത്രം പാളി, കൂടെ അമ്പതു യുവാക്കളും, നഗ്നശരീരം കാണിച്ചവര്‍ കുടുങ്ങി

സൗമ്യയുടെ തന്ത്രം പാളി, കൂടെ അമ്പതു യുവാക്കളും, നഗ്നശരീരം കാണിച്ചവര്‍ കുടുങ്ങി

ഭര്‍തൃമതിയായ യുവതിയുടെ മോര്‍ഫ് ചെയ്ത വ്യാജനഗ്‌നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് സൈബര്‍ പോലീസ് .കേസിലെ മുഖ്യപ്രതിയായ കാഞ്ഞിരംപാറ സ്വദേശിനി സൗമ്യ (23), ഇടുക്കി കട്ടപ്പന സ്വദേശി മിബിന്‍ ജോസഫ് എന്നിവരെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെ ന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

സുഹൃത്തിന്റെ ദാന്പത്യ ബന്ധം തകര്‍ക്കുന്നതിനായാണ് സുഹൃത്തിന്റെ ഭാര്യയുടെ വ്യാജമായുണ്ടാക്കിയ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവാക്കളെ വശീകരിച്ച് ഇവരുടെ സഹായത്തോടെ ഫേക്ക് ഐഡി നിര്‍മ്മിച്ചാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പലരുടെയും ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സ് ആപ്പിന്റെയും വിവരങ്ങള്‍ സൗമ്യയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.കംപ്യൂട്ടര്‍ വിദഗ്ധയായ സൗമ്യ യുവാക്കളെ വാട്ട്‌സ് ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് മുഖം ഒഴികെയുള്ള തന്റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് യുവാക്കളെ വശീകരിച്ചിരുന്നത്.
ശരീരം കാണിച്ചതിന് പ്രതിഫലമായി യുവാക്കളോട് വ്യാജ ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് ഐഡി നിര്‍മ്മിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു രീതി.ഇത്തരത്തിലുള്ള വ്യാജ ഐഡിയിലൂടെയാണ് വീട്ടമ്മയുടെ മോര്‍ഫ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇടുക്കി സ്വദേശിയായ ബിപിന്‍ ജോസഫിന്റെ വാട്ട്‌സ് ആപ്പ് നന്പരിലൂടെയും ഇയാള്‍ നിര്‍മ്മിച്ച് നല്‍കിയ ഫെയ്ക്ക് ഐഡിയിലൂടെയുമാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് സൗമ്യ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തത്. ഇതിനായി മറ്റുള്ളവരുടെ ഫോണ്‍നന്പരും ഐഡിയും വിനിയോഗിക്കുകയായിരുന്നു.സൗമ്യക്ക് വേണ്ടി വിദേശത്തും സ്വദേശത്തും ഉള്ള നിരവധി പേര്‍ ഫേക്ക് ഐഡി നിര്‍മ്മിച്ച് നല്‍കിയിരുന്നുവെന്നും അവരെല്ലാവരും കേസില്‍ പ്രതിയാകുമെന്നും പോലീസ് വ്യക്തമാക്കി.തിരുവനന്തപുരം സൈബര്‍ സെല്‍ ഡിവൈഎസ്പി. ശ്യാംലാല്‍, സിഐ. സിജു കെ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി.വിവാഹ മോചിതയായ സൗമ്യ തന്റെ സൂഹൃത്തിന്റെ ഭാര്യയെ അകറ്റിയ ശേഷം അയാളോടൊപ്പം ജീവിക്കാനാണ് ഇത്തരത്തില്‍ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.റിമാന്‍ഡില്‍ കഴിയുന്ന സൗമ്യയെയും കൂട്ടാളി ബിപിനെയും കുടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular