Sunday, May 5, 2024
HomeIndiaഒമ്ബത് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ഒമ്ബത് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

രിയാനയില്‍ ഒമ്ബത് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളെ തലയണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍.

ജിന്ദിലെ ദനോദ ഗ്രാമത്തിലാണ് സംഭവം. ശീതള്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആഴ്ച മുമ്ബ് ശീതളിന്റെ ഒമ്ബത് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കള്‍ മരണപ്പെട്ടിരുന്നു. ജാന്‍കി ജാന്‍വി എന്നായിരുന്നു കുട്ടികളുടെ പേര്. സംഭവം നടന്ന് 13ാം ദിവസം യുവതി ഭര്‍ത്താവിനോട് കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ശീതളിന്റെ വാക്കുകള്‍ വിശ്വസിച്ച വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. വളിപ്പെടുത്തലിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം യുവതി വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular