Sunday, May 5, 2024
HomeIndia'അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചു; ഞങ്ങളെ സംബന്ധിച്ച്‌ അവള്‍ ജീവനോടെയില്ല'

‘അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചു; ഞങ്ങളെ സംബന്ധിച്ച്‌ അവള്‍ ജീവനോടെയില്ല’

ഗ്വാളിയോര്‍: ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാനിലുള്ള സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവതി അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ്.
രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജുവും പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ സ്വദേശിയായ നസ്‌റുല്ലയും വിവാഹിതരായെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മകള്‍ക്കെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് രംഗത്തെത്തിയത്.’രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ അവള്‍ പോയി. മക്കളെ കുറിച്ചു പോലും അവള്‍ ചിന്തിച്ചില്ല. അവള്‍ക്ക് ഇത് ചെയ്യണമെങ്കില്‍, അവള്‍ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച്‌ അവള്‍ ജീവനോടെ ഇല്ല’- പിതാവ് പറഞ്ഞു.

അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചു. അവളുടെ മക്കള്‍ക്കും ഭര്‍ത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭര്‍ത്താവിന്റെയും ഭാവി അവള്‍ തകര്‍ത്തുവെന്നും ഗയാ പ്രസാദ് കുറ്റപ്പെടുത്തി.അഞ്ജുവിനെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മറുപടി.

ഞങ്ങളെ സംബന്ധിച്ച്‌ അവള്‍ മരിച്ചു കഴിഞ്ഞെന്നും ഗയാ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ജു ഇസ്ലാം മതത്തിലേക്ക് മാറി സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.അഞ്ജുവിന്റെ വിസ കാലാവധി അവസാനിക്കുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും തങ്ങള്‍ സുഹൃത്തുക്കളാണ് പ്രണയമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പാക് യുവാവ് പിടിഐയോട് പ്രതികരിച്ചതിന്. ഈ വാര്‍ത്തകള്‍ക്ക് പിന്നാെലയാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇരുവരും ഒരുമിച്ച്‌ നടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്. വിസയും പാസ്‌പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവര്‍ത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പര്‍ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്റുല്ല’ എന്ന പേരില്‍ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular