Sunday, June 16, 2024
HomeUSAകേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ സമ്മേളനം

കേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ സമ്മേളനം

ന്യൂയോർക്ക്: വിവിധ ഹൈന്ദവ സംഘടനകളെയും, ക്ഷേത്രസംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട്  നായർ ബനവലന്റ് അസോസിയേഷൻ ന്യൂയോർക്കിലെ ഫ്ലഷിംഗിലുള്ള മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 8 മണി മുതൽ മഹാഗണപതി ഹോമം, അഭിഷേകം, ആരതി, പ്രാർത്ഥനകൾ എന്നിവ നടത്തി. തുടർന്ന് ക്ഷേത്രത്തിനു വെളിയിൽ ഭക്തജനങ്ങൾ ഒത്തുകൂടി കേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദയ്ക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് സംസാരിച്ചു.

എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രസ്റ്റീ ബോർഡ് മെമ്പറും അയ്യപ്പ സേവാ സംഘം പ്രസിഡന്റുമായ ഗോപിനാഥക്കുറുപ്പ്, കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറും ബി.ജെ.പി. നേതാവുമായ ഡോ. ജയശ്രീ നായർ, എൻ.ബി.എ. ചെയർമാനും അയ്യപ്പ സേവാ സംഘം സെക്രട്ടറിയുമായ രഘുവരൻ നായർ, എൻ.ബി.എ. മുൻ പ്രസിഡന്റ് ജയപ്രകാശ് നായർ, ഹിന്ദു സേവാ സംഘം പ്രവർത്തകൻ അജീഷ് നായർ, ലോംഗ് ഐലന്റ് ക്ഷേത്ര സമിതി സെക്രട്ടറി ശോഭ കറുവക്കാട്ട്, സ്റ്റാറ്റൻ ഐലന്റ് ക്ഷേത്ര സമിതി അംഗം ശശി പിള്ള, എൻ.എസ്.എസ്. ഹഡ്സൺ‌വാലി പ്രസിഡന്റ് ജി.കെ. നായർ, കവിയും അയ്യപ്പ സേവാ സംഘം ട്രഷററുമായ രാജഗോപാൽ കുന്നപ്പള്ളിൽ എന്നിവർ സംസാരിച്ചു.

ഭരണഘടനയനുസരിച്ച് നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കർ ഷംസീർ നടത്തിയ “ഗണപതി” ഒരു മിത്താണെന്നും, തന്റെ മതമാണ് മഹത്തരമെന്നും ശ്രേഷ്ഠമെന്നും മറ്റും നടത്തിയ പ്രസ്താവനകൾ ഹൈന്ദവ ആചാരങ്ങളെ അധിക്ഷേപിക്കുന്നതും, അവഹേളിക്കുന്നതുമാണെന്നും, അദ്ദേഹം അലങ്കരിക്കുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ലെന്നും, അതുകൊണ്ട് അദ്ദേഹം ഹൈന്ദവ സമൂഹത്തോട് മാപ്പു പറഞ്ഞ് എത്രയും വേഗം സ്പീക്കർ പദവി രാജിവെച്ചൊഴിയണമെന്നും എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ഷംസീറിന്റെ ഈ പ്രവൃത്തി ലോകത്താകമാനമുള്ള ഹൈന്ദവ വിശ്വാസികളുടെ മനസ്സിനെ വളരെ വേദനിപ്പിച്ചിരിക്കുകയാണെന്നും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഷംസീറിനെ സ്പീക്കര്‍ പദവിയിൽ നിന്ന് മാറ്റുന്നതിനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഗവർണർക്കും, ഇൻഡ്യൻ പ്രസിഡന്റിനും നിവേദനം അയക്കുവാനും പ്രതിഷേധ സമ്മേളനം ഐക്യകണ്ഠേന തീരുമാനിച്ചു.

ഇന്നേ ദിവസം കെ.എച്.എൻ.എ.യുടെ അദ്ധ്യാത്മ രാമായണ പ്രഭാഷണത്തിൽ പങ്കെടുത്ത ശ്രീ ചിദാനന്ദപുരി സ്വാമികളെ ന്യൂയോർക്കിൽ നടന്ന ഈ പ്രതിഷേധ പരിപാടികളെക്കുറിച്ച് ഗോപിനാഥക്കുറുപ്പ് അറിയിച്ചു. സ്വാമിജിയുടെ ആഹ്വാനപ്രകാരം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17-ാം തീയതി) അമേരിക്കയിലുള്ള മുഴുവന്‍ ഹൈന്ദവ സംഘടനകളും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

ജയപ്രകാശ് നായർ

RELATED ARTICLES

STORIES

Most Popular