തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷം. അടിയന്തര പ്രമേയമായി അഴിമതി ഉന്നയിക്കാൻ നിയമപ്രകാരം കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ മുൻഗണന മാധ്യമങ്ങള്‍ നിശ്ചയിക്കരുത്. പാര്‍ട്ടി നേതാക്കള്‍ സംഭാവന വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഉള്ളത് ഗുരുതര അഴിമതി ആരോപണമാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.