Tuesday, May 21, 2024
HomeUSAറിച്ചാർഡ് വർമ ഫോർഡ് ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗം

റിച്ചാർഡ് വർമ ഫോർഡ് ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗം

ന്യുയോർക്ക് ∙ ഇന്ത്യയിലെ മുൻ യുഎസ് അംബാസഡറായിരുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ റിച്ചാർഡ് വർമയെ ഫോർഡ് ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗമായി നിയമിച്ചു. മാസ്റ്റർ കാർഡ് ഗ്ലോബൽ പബ്ലിക് പോളിസി തലവനായിരുന്നു റിച്ചാർഡ് വർമ. ബറാക്ക് ഒബാമയുടെ ഭരണത്തിൽ 2014– 2017 വരെ ഇന്ത്യയിലെ യുഎസ് അംബാസഡറായിരുന്ന റിച്ചാർഡ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ലെജിസ്ലേറ്റീവ് അഫയേഴ്സായും പ്രവർത്തിച്ചിരുന്നു. സെനറ്റിലെ മുൻ മെജോറിറ്റി ലീഡർ ഹാരി റീഡിന്റെ നാഷനൽ സെക്യൂരിറ്റി അഡ്‍വൈസറായിരുന്നു.

1968 നവംബർ 27ന്  കാനഡയിലായിരുന്നു റിച്ചാർഡ് വർമയുടെ ജനനം. ലിറഹെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദവും, ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും എൽഎൽഎം, പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി.

യുഎസ് എയർഫോർഴ്സിൽ 1994 മുതൽ 1998 വരെ പ്രവർത്തിച്ച റിച്ചാർഡ് വർമ ഡമോക്രാറ്റിംഗ് പാർട്ടി അംഗമാണ്. വിവാഹിതനും, മൂന്നു കുട്ടികളുടെ പിതാവുമാണ്. ദി ഏഷ്യ ഗ്രൂപ്പ് വൈസ് ചെയർമാനായി 2017 മുതൽ 2020 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി.പി.ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular