Wednesday, May 1, 2024
HomeUSAഡാലസിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ഡാലസിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ഡാലസ്∙ അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതിനൊപ്പം ഡാലസിലും ഗ്യാസ് വില കുതിച്ചുയരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ ഗ്യാസിന് 1.20 ഡോളറിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ ട്രിപ്പിൾ എയുടെ ഡാറ്റയനുസരിച്ച് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3 ഡോളർ 57 സെന്റാണ്. 

gas-price-hike

കഴിഞ്ഞ ഓഗസ്റ്റിൽ ക്രൂഡോയിലിന്റെ വില ബാരലിന് 60 രൂപ ആയിരുന്നത് ഇപ്പോൾ 80 ഡോളറിൽ എത്തിനിൽക്കുന്നു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്സസിൽ ഗ്യാസിന്റെ വില കുറവാണ്. ഓയിൽ ഉൽപാദനം നടക്കുന്നതും കുറഞ്ഞ നികുതി നിരക്കുമാണ് ടെക്സസിൽ ഗ്യാസ് വില കുറയുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2008നു ശേഷം ടെക്സസിൽ ആദ്യമായാണ് ഗ്യാസ് വില ഇത്രയും കൂടിയത്. 3.99 ഡോളറാണ് ഒരു ഗ്യാലന്റെ റെക്കോർഡ് വിലയായി ടെക്സസിൽ 2008ൽ രേഖപ്പെടുത്തിയത്. ഡാലസിൽ കഴിഞ്ഞ ആഴ്ച 2.39 ഡോളർ ആയിരുന്നത് മൂന്നു ദിവസത്തിനകം 3.09 വരെയെത്തി. മഹാമാരിയുടെ ആഘാതത്തിൽ നിന്നു ജനം സാവകാശം കരകയറുകയും ഒപ്പം റോഡിൽ വാഹനങ്ങൾ വർധിച്ചതും ഗ്യാസ് വില വർധനയ്ക്കു കാരണമാണ്.

പി.പി.ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular