Monday, May 6, 2024
HomeKeralaഓണക്കിറ്റ് ഞായറാഴ്ചക്കുള്ളില്‍ കൊടുത്തുതീര്‍ക്കും: ജിആര്‍ അനില്‍

ഓണക്കിറ്റ് ഞായറാഴ്ചക്കുള്ളില്‍ കൊടുത്തുതീര്‍ക്കും: ജിആര്‍ അനില്‍

തിരുവനന്തപുരം: ഓഗസ്റ്റ് 27 നുള്ളില്‍ മുഴുവന്‍ എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജിആര്‍ അനില്‍.

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നാളെ (ഓഗസ്റ്റ് 24) മുതല്‍ കിറ്റ് വിതരണം ആരംഭിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവന്‍ ആളുകള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കാന്‍ തയാറായ സര്‍ക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നല്‍കാന്‍ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു. മുഴുവന്‍ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്‌കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ഓണ കിറ്റിന് അര്‍ഹരായവര്‍ അതാത് റേഷന്‍ കടകളില്‍ നിന്ന് വാങ്ങാന്‍ പരമാവധി ശ്രമിക്കണം. നിലവില്‍ ഈ രീതിയിലാണ് വിതരണത്തിനുള്ള ക്രമീകരണം. ഇതിന് കഴിയാത്തവര്‍ക്ക് സൗകര്യപ്രദമായ മറ്റ് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും.

62 ലക്ഷം കുടുംബങ്ങള്‍ ഓണത്തിനുള്ള സ്പെഷ്യല്‍ അരി റേഷന്‍ കടകളില്‍ നിന്നും ഇതിനകം വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യവിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രവര്‍ത്തിക്കും. ഇതിന് പകരമായി ഓണത്തിന് ശേഷം അവധി അനുവദിക്കും. വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് ഐടി വകുപ്പുമായി ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്നതിന് ഉന്നതതല യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച്‌ സപ്ലൈകോ ഔട്ട്ലെറ്റില്‍ നല്ല തിരക്കാണനുഭവപ്പെടുന്നത്. 50% വിലക്കുറവില്‍ 13 ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുകയാണ്. മൂന്ന് ദിവസം കൊണ്ട് 2 കോടി 29 ലക്ഷം രൂപയെന്നത് റെക്കോഡ് വില്‍പ്പനയാണ്. ഉല്‍പ്പാദക സംസ്ഥാനമല്ലാതിരുന്നിട്ടും കേരളം പൊതുവിതരണ രംഗത്ത് മാതൃക തീര്‍ക്കുകയാണ്. വില്‍പ്പനക്കനുസൃതമായി സ്റ്റോക്കില്‍ കുറവ് വരുന്ന സാഹചര്യം അതിവേഗം പരിഹരിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. മറിച്ചുള്ള പ്രചരണങ്ങളില്‍ വസ്തുതയല്ലെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: രഞ്ജിത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധം; അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular